തെലങ്കാന സൂര്യപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 4 പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ 2 മണിയോടെ സൂര്യപേട്ട വെങ്കിടേശ്വര എഞ്ചിനീയറിങ് കോളജിന് സമീപമാണ് അപകടം ഉണ്ടായത്. ഗുണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബസിൻ്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് സൂര്യപേട്ട പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ 4 പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു
സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തതിനു ശേഷം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.