കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് 75കാരിക്ക് ദാരുണാന്ത്യം. ഇടയാഴം കൊല്ലന്താനത്ത് മേരി ആണ് മരിച്ചത്. അടുപ്പിൽനിന്ന് തീ പടർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍നിന്നു തീയും പുകയും ഉയരുന്നത് അയല്‍വാസികള്‍ കാണുകയും തുടർന്ന് തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവില്‍ വൈക്കം പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.