പീരുമേട്:പീരുമേട്ടിലെ ഒരു ചരിത്രസ്മാരകം കൂടി വിസ്മൃതിയിലേക്ക് . രാജഭരണകാലത്ത് നിർമ്മിച്ചിരുന്ന തഹസിൽ മജിസ്ട്രേറ്റിൻ്റെ ബംഗ്ലാവ് ആണ് നാശത്തിൻ്റെ വക്കിലെത്തി നിൽക്കുന്നത്. 5 വർഷം മുമ്പ് വരെ തഹസിൽദാർമാർ താമസിച്ചുവന്നിരുന്ന കെട്ടിടമാണ് റവന്യൂ വകുപ്പിന്റെ അനാസ്ഥ മൂലം നശിക്കുന്നത്. ആറു മുറികളുംരണ്ട് ശുചി മുറിയും വിശാലമായ അടുക്കളയും സ്റ്റോറും വിശാലമായ ഒരു സ്വീകരണമുറിയും ചേർന്നതാണ് ഈ ബംഗ്ലാവ്. തണുപ്പിനെ ചെറുക്കുവാൻ മുറികളിൽ ഫയർ പ്ലേസുകൾ സ്ഥാപിച്ചിട്ടുണ്ട് എല്ലാ മുറികളിലും തറയിൽ തറയോടുകളാണ് പതിപ്പിച്ചിരിക്കുന്നത് മച്ച് തടികളാൽ പണിതിരിക്കുന്നു. എല്ലാ മുറികളിലും ആവശ്യത്തിന് വെളിച്ചം ലഭിക്കുവാൻ ഗ്ലാസ് ജനാലകൾ ചുറ്റും നിർമിച്ചിട്ടുണ്ട്. കൂടാതെ പണ്ട് കാലത്തുള്ള കുതിരലായവും കാർ ഷെഡും ഇതിനോട് അനുബന്ധിച്ച് പണിതിട്ടുണ്ട് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് രാജഭരണ കാലത്ത് വെടികോപ്പുകൾ സൂക്ഷിച്ചിരുന്ന തോട്ടപ്പുര ഇടിഞ്ഞുവീണത്. ഈ കെട്ടിടവും അധികം താമസിയാതെ ഇടിഞ്ഞുവീഴുന്ന നിലയിലാണ്. കെട്ടിടത്തിൽ കാട്ടു വള്ളികൾ കയറി മേൽക്കൂര വരെ കാണാത്ത രീതിയിൽ പടർന്ന് നിൽക്കുകയാണ് പരിസരം മുഴുവൻ പൊന്തക്കാട് മൂടി കിടക്കുന്നു.പീരുമേട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കാൻ്റീൻ്റെ വശത്തുകൂടിയാണ് ഇതിൻ്റെ പ്രധാന കവാടത്തിൽ എത്തേണ്ടത്. എന്നാൽ ഈ പ്രദേശം മുഴുവൻ കുറ്റിക്കാടുകളും കാൻറീലിലെ മാലിന്യം നിറഞ്ഞു ഇവിടേക്ക് കടക്കുവാൻ സാധിക്കാത്ത നിലയിലാണ് ‘ ഈ കെട്ടിടത്തിന്റെ ഉൾവശത്തുള്ള മേൽക്കും ഇടിഞ്ഞു പൊളിഞ്ഞ നിലയിലാണ് സാമൂഹ്യവിരുദ്ധർ ഇതിനുള്ളിലെ തടികൾ കടത്തിക്കൊണ്ടു പോയിട്ടുള്ളതായും സംശയിക്കുന്നു. ഈ അതിബൃഹത്തായ പൈതൃക മന്ദിരം പീരുമേടിന്റെ ചരിത്ര മ്യൂസിയം ആക്കി മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അധികൃതരുടെ അനാസ്ഥ തഹസിൽദാർ ബംഗ്ലാവ് നിലംപൊത്തും
