തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയിൽ കുത്തേറ്റ സാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.