കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ചത് എസി ഗ്യാസ് ചോര്‍ച്ച കാരണമെന്ന് കണ്ടെത്തൽ. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അപകട കാരണം കണ്ടെത്താന്‍ പൊലീസും പിഡബ്ലുഡി ഇലക്ട്രിക്കല്‍ വിഭാഗവും വാഹന നിര്‍മ്മാതാക്കളും പരിശോധന നടത്തും.
നാല് മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണ് മരിച്ചത്.