കൊച്ചി കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. എളംകുളം സ്വദേശിനി 59 കാരിയായ വാസന്തിക്കാണ് ഗുരുതര പരുക്കേറ്റത്.
വാസന്തിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 6.30ഓടെ കടവന്ത്ര ജിസിഡിഎയ്ക്ക് മുന്നിലായിരുന്നു അപകടം. ഇടയാർ – പിറവം റൂട്ടിലോടുന്ന സെന്റ് ജോൺസ് ബസാണ് വാസന്തിയുടെ കാലിലൂടെ കയറിയത്.റോഡരികിൽ വാഹനത്തിലിരിക്കുമ്പോഴായിരുന്നു അപകടം. ബസ് ഡ്രൈവർ ദിനേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.