കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് പകപോക്കൽ സമീപനം;മുഖ്യമന്ത്രി പിണറായി വിജയൻ

Breaking Kerala Local News

കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും കേന്ദ്ര സഹായം കിട്ടിയിട്ടില്ലെന്നും നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേയെന്നും എന്തുകൊണ്ടാണ് കേരളത്തിന് മാത്രം ഭ്രഷ്ട് കൽപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രത്തിൻ്റെ കണ്ണും കാതും തുറപ്പിക്കണമെന്നും നാടിൻ്റെ താൽപര്യത്തിനൊപ്പം നിൽക്കാൻ സർക്കാരിനൊപ്പം കോൺഗ്രസില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രി പറന്നെത്തി. കാര്യങ്ങൾ വിശദീകരിച്ചു നൽകി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സഹായമില്ല. സഹായമാവശ്യപ്പെട്ടത് ബിജെപി ഒഴികെയുള്ള എംപിമാർ ഒരുമിച്ചാണെന്നും എന്നാൽ, തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നൽകിയ മറുപടി പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടർന്ന് ഒരു സംസ്ഥാനത്തെ ഇങ്ങനെ കാണുന്നത് ശരിയാണോ എന്നും കേരളം എന്താ ഇന്ത്യയിലല്ലേ? ബിജെപിയെ കേരളം സ്വീകരിച്ചിട്ടില്ല, അതിൻ്റെ പക പോക്കുകയാണ് അവരെന്നും മുട്ടാപ്പോക്ക് നയം സ്വീകരിച്ചാൽ മിണ്ടാതിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെ ഇനിയും ആവശ്യങ്ങൾ അറിയിക്കുമെന്നും ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉയരുകയാണെന്നും ഏകോപിതമായ ശബ്ദമാണ് കേന്ദ്രത്തിനെതിരെ ഉയർന്നു വരേണ്ടതെന്നും ഇത് സഹിക്കാൻ പറ്റില്ലെന്നും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *