വൈദ്യുതി ചാർജ്ജ് വർധനവ് പിൻവലിക്കണം: എൻ.സി പി.

Breaking Kerala Local News

കൊച്ചി: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ മുന്നണി ഗവൺമെൻ്റ് സമസ്ത മേഖലകളും തകർത്ത് കളഞ്ഞിരിക്കുന്നു. കേരളത്തിലെ സാധാരണ ജനങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുന്ന തരത്തിൽ ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുള്ള വെദ്യുതി ചാർജ്ജ് പിൻവലിക്കണമെന്ന് എൻ.സി.പി. എറണാംകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ആവശ്യപ്പെട്ടു.

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഇടതുപക്ഷ ഗവൺമെൻ്റിന് സാധിച്ചിട്ടില്ല.
ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. എൻ .വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, ഭാസ്കരൻ മാലിപ്പുറം, പി.എ. അലക്സാണ്ടർ, ജില്ലാ സെക്രട്ടറിമാരായ സുരേഷ് പൊയ്ക്കടത്ത്, എ.കെ.അനിരുദ്ധൻ, രാജു തോമസ്, ശ്രീഹരി ദേവദാസ് , പ്രദീപ് വടക്കേടത്ത്,ലത്തീഫ് തൃക്കാക്കര , നിസാർ അത്താണി, ബ്ലോക്ക് പ്രസിഡൻ്റുമാരായ നാസർ ബുഖാരി, വി.കെ. തുളസീധരൻ , സിയാദ് ഇബ്രാഹിം, ഹസൈനാർ തൃക്കാക്കര , മൊയ്തീൻ ചേലപ്ര , എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *