സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും;ഉത്തരവ് നാളെ ഇറങ്ങിയേക്കും

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച്
ഉത്തരവ് നാളെ ഇറങ്ങിയേക്കും. റെഗുലേറ്ററി
കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട്
നിരക്ക് വർധന ധരിപ്പിച്ചു. യൂണിറ്റിന് ശരാശരി
34 പൈസ എങ്കിലും കൂട്ടണമെന്നാണ്
കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ
യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ
വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നാളെ
ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്
മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ച.
വേനൽക്കാലമായ ജനുവരി മുതൽ മേയ്
വരെ ഒരു പ്രത്യേക സമ്മർ താരിഫ് കൂടി
നേരത്തെ ശിപാർശ ചെയ്തിരുന്നു. ഈ
മാസങ്ങളിൽ 10 പൈസ കൂടി അധികമായി
യൂണിറ്റിന് ഈടാക്കണമെന്നായിരുന്നു
കെഎസ്ഇബിയുടെ നിർദേശം. ഇതിലടക്കം
തീരുമാനം ചിലപ്പോൾ നാളെയുണ്ടാകും.
പുതിയ നിരക്ക് വർധനവിന് മുഖ്യമന്ത്രി
തത്വത്തിൽ അനുമതി നൽകിയതായാണ്
സൂചന.
വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി
കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം
വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കൾക്ക്
ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും
വർധനയെന്നും മറ്റ് മാർഗങ്ങളില്ലെന്നും മന്ത്രി
വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടേണ്ടി
വരും. 70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് ജനങ്ങൾക്ക് സ്വാഭാവികമായും
വൈദ്യുതി പ്രതിസന്ധിയുണ്ട്. നിരക്ക് വർധന
വിഷമമുണ്ടാക്കും.
നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല –
അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം
നടത്താൻ സാധ്യതകളുണ്ട്. എന്നാൽ
പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടികാട്ടി
തടസ്സങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം
പറഞ്ഞു. അതേസമയം, പ്രതിസന്ധിയുണ്ടെങ്കിലും വൈദ്യുതി
നിയന്ത്രണമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രൽ പ്രൊജക്ടുകൾ വരണം.ഇത്
തുടങ്ങിയാൽ ചെറിയ വിലക്ക് വൈദ്യുതി
നൽകാം. കേന്ദ്ര സർക്കാർ ഇളവുകൾ
നൽകണം – മന്ത്രി കെ കൃഷ്ണൻകുട്ടി
വിശദമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *