150 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ സിക്കിം അതിര്‍ത്തിയിലാണ് സംഭവം. അന്ധേരിക്കും അടല്‍ സേതുവിനും ഇടയിലാണ് അപകടമുണ്ടായത്. ഇത് റാംഗ്‌പോ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്. സിലിഗുരിയില്‍ നിന്നും ഗാംഗ്‌തോക്കിലെക്ക് സഞ്ചരിക്കുകയായിരുന്ന ബസ് വൈകിട്ട് മൂന്നു മണിയോടെ എന്‍എച്ച് 10ല്‍ നിയന്ത്രണം വിട്ട് തീസ്താ നദിയുടെ തീരത്തേക്ക് വീഴുകയായിരുന്നു.