മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി കുർളയിലെ ബിഎംസിഎൽ വാർഡിന് സമീപമായിരുന്നു സംഭവം. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിരവധി കാറുകൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുണ്ടായി.ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുർള റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ചില്ലുകൾ തകർന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ബംഗാള്‍ – സിക്കിം അതിര്‍ത്തിയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് അഞ്ച് മരണം

150 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ സിക്കിം അതിര്‍ത്തിയിലാണ് സംഭവം. അന്ധേരിക്കും അടല്‍ സേതുവിനും ഇടയിലാണ് അപകടമുണ്ടായത്. ഇത് റാംഗ്‌പോ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്. സിലിഗുരിയില്‍ നിന്നും ഗാംഗ്‌തോക്കിലെക്ക് സഞ്ചരിക്കുകയായിരുന്ന ബസ് വൈകിട്ട് മൂന്നു മണിയോടെ എന്‍എച്ച് 10ല്‍ നിയന്ത്രണം വിട്ട് തീസ്താ നദിയുടെ തീരത്തേക്ക് വീഴുകയായിരുന്നു.

Continue Reading

തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

കോഴിക്കോട്: തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു.

Continue Reading

മടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്തു ഹൈക്കോടതി

വടകര: മടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്തു ഹൈക്കോടതി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ദേശീയപാത മടപ്പള്ളിയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. മടപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍-തൃശൂര്‍ റൂട്ടിലോടുന്ന അയ്യപ്പന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം സംഭവിച്ചയുടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമായി അന്വേഷണം നടക്കുകയാണ്.  നടക്കുതാഴ സിന്ധു നിവാസില്‍ ശ്രയ എന്‍. സുനില്‍ കുമാര്‍, […]

Continue Reading