ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Breaking Kerala Local News

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്.

തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 25 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം തെറ്റി ഡിവെെഡറിൽ ഇടിച്ചതാണെന്ന് ഹെെവേ പൊലീസ് പറഞ്ഞു. ബസ് മറിഞ്ഞതിന് പിന്നാലെ ഇതിന് പിറകെ വന്ന ലോറി ബസിൽ ഇടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *