കൊല്ലം: കൊട്ടാരക്കരയില്‍ സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടന്നത്. കൊട്ടാരക്കര മാർത്തോമാ ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.