തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. തൃപ്രയാര്‍ സബ് ആര്‍ടി ഓഫിസ് എംവിഐ സി.എസ്.ജോര്‍ജിനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഏജന്റാണ് ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത്.
ആദ്യം ഏജന്റായ അഷ്റഫിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ്, പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫിനോള്‍ഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ട് പരാതിക്കാരനില്‍നിന്നും അഷ്റഫ് സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലന്‍സ് സംഘം, തൃപ്രയാര്‍ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടില്‍ വച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു.