എസ്. എൻ. ഡി. പി യോഗം ശാഖ നേതൃത്വ സംഗമം

മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾമാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനുസൃതമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എരുമേലി- ഹൈറേഞ്ച് യൂണിയനുകളിലെ ശാഖാപ്രവർത്തകരുടെ നേതൃത്വ സംഗമം 19 ന് ശനിയാഴ്‌ച 2 മണി മുതൽ മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ നടത്തുമെന്ന് എരുമേലി യൂണിയൻ ാർജ് കൺവിന് ബ്രിഷ്‌നേവ്, A ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി. ജീരാജ്, യോഗം ബോർഡംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, എം.വി.അജിത് ‌കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ആരംഭിക്കുന്ന ശാഖാ ഗുരുസ്‌മരണയോടുകൂടി നേതൃസംഗമത്തിൽ ഗുരുദേവ പ്രതിമക്കു മുൻപിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഭദ്രദീപം പ്രകാശിപ്പിച്ച് യോഗത്തിന് തുടക്കം കുറിക്കും.എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷതവഹിക്കും.വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നല്‌കും.എരുമേലി യൂണിയൻ ചെയർമാൻ கெ. പദ്‌മകുമാർ സ്വാഗതവും ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് കൃതതയും പറയും. 1.30 ന് രജിസ്ട്രേഷൻ. തുടർന്ന് ഡോക്യുമെന്ററി പ്രദർശനം, യോഗാനന്തരം സ്നേഹ വിരുന്ന് എന്നിവ നടത്തും.ഹൈറേഞ്ച് എസ്.എൻ.ഡി.പി.യോഗം എരുമേലി യൂണിയനുകളിലെ 62 ശാഖകളിൽ നിന്നായി ശാഖ, കുടുംബ യൂണിറ്റ്, സ്വാശ്രയ സംഘം, വനിതാ സംഘം, യൂത്ത്‌മൂവ്മെന്റ്,എംപ്ലോയീസ് ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, സൈബർ സേന, വൈദിക സമിതി, കുമാരി -കുമാര സംഘം,ബാലജന യോഗം തുടങ്ങിയവയുടെ ഭാരവാഹികളൾപ്പെടെ അതതു ശാഖയിൽ നിന്ന് 25 പ്രതിനിധികൾ നേതൃസംഗമത്തിൽ പങ്കെടുക്കും. ഉൾപ്പെടെ 1550കാലഘട്ടത്തിനൊപ്പമുള്ള വെല്ലുവിളികളെ അതിജീവിച്ച് സംഘടനയെ ശക്തമായി മുന്നോട്ടു നയിക്കുവാൻ കഴിയുന്ന നിലയിലേക്ക് ഓരോരോ നേതാക്കന്മാരെയും പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ശ്രീനാരായണ ധർമ്മ പരിപാലനയോഗം148 യൂണിയനുകളിലെ 7600 ശാഖകളിലെയും പ്രവർത്തകർക്കായിഇത്തരം ശാഖാ നേത്യസംഗമങ്ങൾനടത്തിവരുന്നത്

Leave a Reply

Your email address will not be published. Required fields are marked *