ഹമാസ് മേധാവി യഹിയ സിന്‍വര്‍ മരിച്ചിട്ടില്ല; ഇസ്രയേൽ പറഞ്ഞത് പച്ചക്കള്ളമെന്ന് മാധ്യമങ്ങൾ

Breaking

ടെൽ അവീവ് : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ പിൻഗാമി യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോഴിതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് യഹിയ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്നാണ് പുതിയ വാർത്തകൾ.

സിന്‍വാര്‍ വെടിനിര്‍ത്തല്‍ മധ്യസ്ഥരുമായി ബന്ധപ്പെട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അതായത് ഖത്തറിലെ ഗാസ  വെടിനിര്‍ത്തലിന് മധ്യസ്ഥരായി നില്‍ക്കുന്നവര്‍ക്ക് സന്ദേശം അയച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹനിയുടെ മരണത്തിനു തൊട്ടുപിന്നാലെ പുതിയ ഹമാസ് മേധാവിയും കൊല്ലപ്പെട്ടത് വലിയ വിജയമായി ഇസ്രയേല്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ അവകാശ വാദങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *