കോഴിക്കോട്: ന്യൂ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകൾ വിതരണം ചെയ്തു. കോഴിക്കോട് കൈരളി തിയേറ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 50001രൂപയും ശിൽപ്പവും പ്രശസ്തിപത്രവും മമ്മിസെഞ്ച്വറി ഏറ്റുവാങ്ങി. പ്രശസ്ത ക്യാൻസർ രോഗവിദഗ്ദൻ ഡോക്ടർ വി പി ഗംഗാദരന്റെ ജീവിതത്തെ ആസ്പദമാക്കി നിബു പെരേറ്റിൽ സംവിധാനം ചെയ്ത പെരുമ്പറ എന്നഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നായക നടനായി അനീഷ് രവി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായാകനായി തെരഞ്ഞെടുക്കപ്പെട്ട നിബു പേരേറ്റിലിന് 10001(പതിനായിരത്തൊന്ന് )രൂപയും ശില്പവും പ്രശസ്തി പത്രവും നൽകി.
വളർന്നു വരുന്ന മകൾക്ക് റേപ്പ് ചെയ്തു കൊല്ലപ്പെട്ട ഭാര്യയുടെ ഗതിവരുമോ? എന്ന ഭയം കൊണ്ട് മാനസികനില തെറ്റിയ പിതാവിനെ അവതരിപ്പിച്ച റഫീഖ് ചൊക്ലിയാണ് (ഉൾക്കാഴ്ച ) ഏറ്റവും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്, 10001(പതിനായിരത്തൊന്ന് )രൂപയും ശില്പവും പ്രശസ്തി പത്രവും നൽകി. കഥകളി ആചാര്യൻ ചേമഞ്ചേഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജീവിതം പകർത്തിയ അരങ്ങിലെ നിത്യവിസ്മയം എന്ന ഡോക്യമെൻ്ററിയാണ് മികച്ച ഡോക്യുമെൻ്ററി. നിർമ്മാതാവ് പ്രേം രാജിന് 10001(പതിനായിരത്തൊന്ന് )രൂപയും ശില്പവും പ്രശസ്തി പത്രവും നൽകി. ഒരു ആനയും പാപ്പാനും തമ്മിലുള്ള ബന്ധം ചിത്രീകരിച്ച ഗജരാജ റീൽസ് ആണ് മികച്ച മ്യൂസിക് ആൽബം. ഇതിന്റെ സംവിധായകൻ ബൈജുരാജ് ചേകവർക്കും, നടൻ സഫീർഖാനും 10001 (പതിനായിരത്തൊന്ന്) രൂപയും ശില്പവും പ്രശസ്തി പത്രവും സമ്മാനിച്ചു.
കാത്തിരിപ്പ് ഏറ്റവും മികച്ച ഷോർട്ട് മൂവി (ഷെസ്ലി വരുവോറ ) മികച്ച വില്ലൻ സജിത്ത് ഇന്ദിവരം (തീണ്ടാപ്പാട് ), മികച്ച നടി അനൂജ നായർ (ആവാന്തിക), മികച്ച ബാലതാരം ആമിക കണ്ണൻ (രാത്രി മുല്ല), മികച്ച ബാലതാരം ഹെബ മെഹ്റിൻ (ഗൾഫ് ഡ്രീംസ്. പ്രവാസി മൂവി ), മികച്ച ക്യാമറമാൻ സുഗേഷ് കെ എസ് (കട്ട കമ്പനി ), ഗാനരചന സുരേന്ദ്രൻ കീഴരിയൂർ (ചിതയെരിയുമ്പോൾ), സംഗീത സംവിധാനം ജയ്രാജ് (പച്ചത്തുള്ളൻ, മ്യൂസിക് ആൽബം), സ്വാഭാവ നടന്മാരായി ബിനീഷ് വെങ്ങാലി (കൈപ്പിഴ ),ഭാസി വെറ്റിലപ്പാറ (തീ തെയ്യങ്ങൾ), വസന്തറാണി (സ്പെഷ്യൽ ജൂറി അവാർഡ്, വിവിധ ചിത്രങ്ങൾ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകരായ ഡോക്ടർ ഗോപിനാഥ്, അബ്ദുൽ ഫൈസി(ഫാസ് മീഡിയ ), ബിനു പനച്ചമൂട്ടിൽ(സഞ്ജീവനി പഞ്ച കർമ്മ ഇൻസ്റ്റിറ്റ്യുട്ട് ) എന്നിവരെ ആദരിച്ചു. അനീഷ് രവി, ബാബു സ്വാമി, വിനോദ് കോഴിക്കോട്, വിജയൻ കാരന്തൂർ, ഡൊമിനിക്ക് ചിറ്റേട്ട്, അനുപമ, അജയ് കല്ലായ്,ബിനു വണ്ടൂർ, മഠത്തിൽ എന്നിവർ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.