സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു

Local News

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ് സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പൊന്നാട അണിയിച്ച് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എൽദോസ് എ. എം, സൂവോളജി വിഭാഗം മേധാവി ഡോ. സെൽവൻ എസ്, സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മെറിൽ സാറ കുര്യൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *