ഓടുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ

National

മകളെ സ്ഥിരമായി ഉപദ്രവിച്ച മരുമകനെ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് കൊലപ്പെടുത്തി ദമ്പതികൾ. ഭർത്താവ് തന്നെ ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് മരുമകനായ സന്ദീപ് ഷിർഗാവെ (35)യെ കൊലപ്പെടുത്തിയത്. കോലാപുരിലാണ് ദാരുണസംഭവം അരങ്ങേറിയത്.

കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ വെച്ചാണ് കൊലപാതകം. സന്ദീപിനൊപ്പം ദമ്പതികളും ബസിൽ കയറുകയായിരുന്നു. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ അറസ്റ്റ് ചെയ്തതും.

Leave a Reply

Your email address will not be published. Required fields are marked *