കാലടി: കാലടി പ്ലാന്റേഷനില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍. പൂയംകുട്ടി സ്വദേശികളുടെ വാഹനത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. യാത്രക്കാരായ ജോയ്, ബേസില്‍, ജോസ് എന്നിവരാണ് രക്ഷപ്പെട്ടത്. കാട്ടാനയെ കാണാന്‍ പ്ലാന്റേഷന് വാച്ചറോടൊപ്പം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറിന്റെ ബോണറ്റില്‍ കയറി നിന്ന് കാട്ടാന ഗ്ലാസ് തകര്‍ത്തു. ആര്‍ആര്‍ടി സംഘം എത്തിയാണ് കാട്ടാനയെ തുരത്തിയത്.
കാട്ടാന ആക്രമണം: യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
