ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിൽ

Breaking National

ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കടുവകളുടെ എണ്ണം 2018ല്‍ 2,967ആയിരുന്നു. എന്നാൽ ഇത് 2022 ആയപ്പോഴേക്കും 3,682 ആയി ഉയർന്നു. ആറ് ശതമാനമാണ് വര്‍ധന. അന്താരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പുതിയ കണക്കുകള്‍ പ്രകാരം ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ പറഞ്ഞു. പ്രൊജക്ട് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കുറഞ്ഞത് 3167 കടുവകളെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ നാല് വര്‍ഷവും കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ എണ്ണമെടുക്കുന്നത്. നിലവില്‍ 3682 കടുവകള്‍ രാജ്യത്തുണ്ടെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
നാല് വര്‍ഷത്തിനിടെ 50 ശതമാനമാണ് കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. രാജ്യത്ത് മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകളുള്ളത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *