ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. പുതിയ ജില്ലകൾ വരുന്നതോടെ പൊതുസേവനങ്ങളുടെ വിതരണം മെച്ചപ്പെടുകയും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സർക്കാർ പദ്ധതികൾ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
നിലവിൽ ലഡാക്കിൽ ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളുണ്ട്. ഓരോ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്തുമ്ബോള്‍ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വീട്ടുപടിക്കലെത്തുന്നു.
2019-ലാണ് ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ പിൻവലിച്ചത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീർ.