ബംഗ്ലാദേശിലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ഉടൻ പോകുമെന്ന് റിപ്പോർട്ടുകൾ. അതെ സമയം ബംഗ്ലാദേശിലെ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശ് ഇന്ത്യ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനനരേന്ദ്ര മോദിയും ബംഗ്ലാദേശിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശങ്ങൾ നൽകി.
ബംഗ്ലാദേശിൽ താല്ക്കാലികമായി ഭരണം ഏറ്റെടുത്ത സൈനിക മേധാവി വാക്കര്‍ ഉസ് സമാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനായി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. ബി എന്‍ പി, ജമാഅത്ത്, ജാതിപാര്‍ട്ടി എന്നിവരുടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒന്നര പതിറ്റാണ്ടുകാലത്തെ അവാമിലീഗ് ഭരണത്തിന് വിരാമാകുന്നതോടൊപ്പം ബംഗ്ലാദേശിൽ മതമൗലിക വാദം ശക്തമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തേയും ദോഷകരമായി ബാധിച്ചേക്കാൻ സാധ്യതയുണ്ട്.