നവംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
ക്ഷേമപെൻഷനായി 964 .41 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്. 2000 രൂപ വീതമാണ് ഉപയോക്താക്കളിലേക്ക് പെൻഷനായി എത്തുന്നത്.
