തിരുവനന്തപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വി.എച്ച്.എസ്.ഇ.) വിഭാഗത്തിലെ പുതുതായി നിയമിതരായ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ (സി.ജി.സി.സി.) ജില്ലാ കോ-ഓർഡിനേറ്റർമാർക്കും മാസ്റ്റർ ട്രെയിനർമാർക്കുമായി സംഘടിപ്പിക്കുന്ന ത്രിദിന റെസിഡൻഷ്യൽ മാനേജ്മെന്റ് പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം സീമാറ്റ്-കേരള (SIEMAT-Kerala) കോൺഫറൻസ് ഹാളിൽ നവംബർ 24 മുതൽ 26 വരെയാണ് പരിശീലനം നടക്കുന്നത്.
എസ്.സി.ഇ.ആർ.ടി. (SCERT) കേരളം ഡയറക്ടർ ഡോ. കെ.കെ. മഷൂദ് പരിപാടി ഉദ്ഘാടനം ചെയ്തു. സീമാറ്റ്-കേരള ഡയറക്ടർ ആർ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. സി.ജി.സി.സി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പി. മുഹമ്മദ് ഇഖ്ബാൽ സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം) എം.എ. അസ്ഹർ മുഖ്യാതിഥിയായി. വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) കെ.വി. മനോജ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയരക്ടർ ലിസി ജോസഫ്, സീമാറ്റ്-കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുൽഫിക്കർ എസ്., വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ ഡി.എസ്. മനു, സി.ജി.സി.സി. മുൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. സന്തോഷ് വി.എസ്., സീമാറ്റ്-കേരള റിസർച്ച് ഓഫീസർ അബ്ദുൾ ഗഫൂർ പി.എ., കൺസൾട്ടന്റ് മുഹമ്മദലി പ്രസംഗിച്ചു.സീമാറ്റ്-കേരള അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. ആനന്ദകുമാർ എസ്. കോഴ്സ് വിശദീകരണം നടത്തി. സ്കൂൾ ലീഡർഷിപ്പ് അക്കാദമി-കേരള കൺസൾട്ടന്റ് നിതിൻ പി. നന്ദി പറഞ്ഞു.
വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർമാർക്കായി ത്രിദിന മാനേജ്മെന്റ് പരിശീലനം ആരംഭിച്ചു
