കോട്ടയം: ജില്ലയിലെ നുറ് കണക്കിന് നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നെല്ല് സംഭരിച്ച വകയിൽ കൊടുത്ത് തീർക്കുവാനുള്ള 56 കോടിയോളം രൂപ അടിയന്തിരമായി കൊടുത്ത് തീർക്കണമെന്ന് കർഷക മോർച്ച കോട്ടയം ജില്ലാ കമ്മറ്റിയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് കൊണ്ട് ഓഗസ്റ്റ് 9 ന് രാവിലെ 10 മണിയ്ക്ക് കോട്ടയം പാടി ഓഫിസിന് മുന്നിൽ കർഷക ധർണ്ണാ സമരം സംഘടിപ്പിക്കും. കേരള സർക്കാരിന്റെ തെറ്റായ നയസമീപനമാണ് നെൽകർഷകർ ഇന്ന് അനുഭവിക്കുന്ന ഈ ദുരിതം. കർഷകരിൽ നിന്ന് നെല്ല് സഭരിച്ചതിന് ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ അദ്ധ്വാനത്തിന്റ് കൂലി കിട്ടാൻ അധികാരികളുടെ കാല് പിടിക്കെണ്ട ഗതികേടിലാണ് കേരളത്തിലെ നെൽകർഷകരെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ മുഖ്യ പ്രഭാക്ഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ എൻ വാസൻ, ജില്ലാ ഉപാദ്ധ്യക്ഷന്മരായ പി എൻ സുരേദ്രനാഥ്, കെ എൻ ജഗത്ജിത്കുമാർ, സെക്രട്ടറിമാരായ സി എൻ ഗോപിനാഥൻ നായർ, പി എൻ പ്രതാപൻ, മോഹനൻ പൂഞ്ഞാർ, മറ്റം രാധാകൃഷ്ണൻ, ശശികുമാർ മുണ്ടക്കയം, പ്രസന്നകുമാർ മാടപ്പള്ളി, സദാശിവൻ അയർക്കുന്നം, ഷിൻ ഗോപാൽ, ഹരിഷ് പനച്ചിക്കാട്, സാജുമോൻ കുമരകം എന്നിവർ പ്രസംഗിച്ചു