കൊല്ലം: ഇന്ത്യയിലെ കോടിക്കണക്കിനെ സാധാരണ ജനങ്ങളെ തീർത്തും വഞ്ചിച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ഒരിക്കൽ കൂടി മോദി സർക്കാർ കോർപ്പറേറ്റുകളുടെ സർക്കാരാണെന്ന് തെളിയിച്ചിരിക്കുന്നു. കേരളത്തെ പരിപൂർണ്ണമായും അവഗണിച്ച ഇതുപോലൊരു ബജറ്റ് മുൻപൊരിക്കലും ഉണ്ടായിട്ടില്ല. തങ്ങൾക്കുള്ള പിന്തുണ ഘടക കക്ഷികൾ പിൻവലിക്കും എന്നുള്ള ഭയം കൊണ്ടാകും ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ വാരിക്കോരി കൊടുത്തിരിക്കുന്നത്. നികുതിഭാരം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്ന ഈ ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.