വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ 23- മത് പ്രസിഡൻ്റായി റൊട്ടേറിയൻ ജോയി മാത്യു സ്ഥാനമേറ്റു. സെക്രട്ടറിയായി റൊട്ടേറിയൻ കെ.എസ്. വിനോദിനെയും ട്രഷററായി റൊട്ടേറിയൻ എം സന്ദീപിനെയും തെരെഞ്ഞെടുത്തു ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റൊട്ടേറിയൻ പി.എ. സുധീരൻ അദ്ധ്യക്ഷതവഹിച്ചു. PDG മേജർ ഡോണർ സാജ് പീറ്റർ മുഖ്യാതിഥി ആയിരുന്നു. ലോകത്തിലെ മുഴുവൻ പ്രദേശത്തും പ്രവർത്തനമുള്ള റോട്ടറി പ്രസ്ഥാനത്തിൻ്റെ സേവനം മഹത്തരമാണെന്നും റോട്ടറി ഉയർത്തിപ്പിടിക്കുന്ന 5 മേഖലകളിലും ഓരോ റൊട്ടേറിയനും ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു .
ഈ വർഷത്തെ ഡിസ്റ്റ്രിക്ട് പ്രോജക്ടായ ” *ഉയിരെ* ” ( സ്കിൽ ഡെവലപ്മെൻ്റ്) യുടെ ഉദ്ഘാടനം മുഖ്യാഥിതി വൈക്കം ടൺ റോട്ടറി ക്ലബ്ബും വൈക്കം താലൂക്ക് ഇൻഡുട്രിയൽ ഓഫീസുമായുള്ള ധാരണാപത്രം ഓഫീസർ ശ്രീ.പി .ഡി. സ്വരാജിന് കൈമാറി. പ്രോജക്ടിൻ്റെ ഉൽഘാടനത്തോടനുബന്ധിച്ച് 3 ഗുണഭോക്തക്കൾക്ക് ടൂൾ കിറ്റ് വിതരണം ചെയ്തു. ശാരീരിക വെല്ലുവിളി നേരിടുന്ന ചെമ്മനത്തുകരയിലെ തുളസീ ദാസിന് അസി.ഗവർണർ റൊട്ടേറിയർ ജോഷ് ജോസഫ് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു.