കോയമ്പത്തൂരിൽ നിന്നും ഇൻഡിഗോയുടെ ആദ്യ അന്താരാഷ്ട്ര സർവീസ്; ആഗസ്റ്റ് 10 മുതൽ അബുദബിയിലേക്ക്

Uncategorized

അബുദബി: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദബിയിലേക്ക് ഇൻഡി​ഗോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കും. ആ​ഗസ്റ്റ് 10 മുതലാണ് സർവീസ് ആരംഭിക്കുക.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്താനാണ് എയർലൈൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് ഇൻഡി​ഗോയുടെ ആദ്യ അന്താരാഷ്ട്ര സർവീസ് കൂടിയായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *