കാസർകോട്: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിന് പിന്നാലെ കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിക്കുകയായിരുന്നു. ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.