നോർത്ത് പറവൂർ : പറവൂർ നഗരസഭയുടെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളായി നടന്ന കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ലൈജി ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ കായിക കമ്മിറ്റി ചെയർമാൻ കെ. ജി.ഹരിദാസ് അധ്യക്ഷനായി. സ്ഥിരം കമ്മിറ്റി ചെയർമാൻമാരായ സജി നമ്പിയത്ത്, ജയ ദേവാനന്ദൻ , ജോബി പഞ്ഞിക്കാരൻ, ജലജ രവീന്ദ്രൻ , ജില്ലാ അസൂത്രണ സമിതി അംഗം ഡെന്നി തോമസ്, പ്രതിപക്ഷ കൗൺസിൽ നേതാവ് സി. എ രാജീവ്,ബീന ശശിധരൻ, ആശ മുരളി, പുഷ്പലത വിജയൻ, പി.ബി കൃഷ്‌ണകുമാരി എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാരും പങ്കെടുത്തു.
പറവൂർ നഗരസഭ കേരളോത്സവം സമാപിച്ചു.
