നന്ത്യാട്ടുകുന്നം: പുരോഗമന കലാസാഹിത്യ സംഘം ഏഴിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിജി വായനക്കൂട്ടത്തിന്റെ ഉദ്ഘാടനവും വയലാർ അനുസ്മരണവും സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. ആർ. വിനോയ് കുമാർ പിജി വായനക്കൂട്ടം ഉദ്ഘാടനം ചെയ്യുകയും വയലാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
പറവൂർ മേഖലാ പ്രസിഡന്റ് പി. ആർ. സത്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറിയും മേഖലാ സെക്രട്ടറിയുമായ എ. എസ്. ദിലീഷ്, അഞ്ജന സാബു എന്നിവർ സംസാരിച്ചു. വി. എസ്. സൗമ്യൻ സ്വാഗതവും കെ. കെ. സുധി നന്ദിയും പറഞ്ഞു.
തുടർന്ന് ,മുരളി നടുറോപ്പിലും അജലകുമാരിയും ചേർന്ന് അവതരിപ്പിച്ച സ്കിറ്റ്, അഞ്ജന സാബുവിന്റെ വയലാർ കവിതകളെ ആസ്പദമാക്കിയുള്ള നൃത്തശിൽപം, ശ്രീകുമാർ തുമ്പിയുടെ പുല്ലാങ്കുഴൽ അവതരണം, ഏഴിക്കര ഷാജിയുടെ കവിതാലാപനം, സിനിമാഗാനങ്ങളുടെ അവതരണം എന്നിവ അരങ്ങേറി.
