കോട്ടപ്പുറം: കോട്ടപ്പുറം കിഡ്സിന്റെയും അപ്പോളോ ഡീലക്സ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ കിഡ്സ് ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേഷൻ കൺട്രോൾ റൂമിലെ ശ്രീ. ജയ്സൺ ടി.കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ അപ്പോളോ ഹോസ്പിറ്റൽ ജൂനിയർ എക്സിക്യൂട്ടീവ്, ബില്യൺ ഹാർട്ട്സ് ബീറ്റിംഗ് ഫൗണ്ടേഷൻ പ്രതിനിധി ശ്രീ. ബിനിൽ വർഗീസ്, കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, കിഡ്സ് കോ-ഓർഡിനേറ്റർ സിസ്റ്റർ ഷൈനിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കൽ, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്, ഡോക്ടറുടെ കൺസൾട്ടേഷൻ, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങൾ നൂറിൽ പരം വ്യക്തികൾക്ക് പ്രയോജനപ്പെട്ടു.
