ഡൽഹി:
48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തതതായി കണക്കാക്കുമെന്ന് സുപ്രിം കോടതി ഉത്തരവ്. ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. കൈക്കൂലി കേസിൽ കസ്റ്റഡിയിലായ ബിഹാറിലെ ആശുപത്രി മാനേജരുടെ കേസ് പരിഗണിച്ചായിരുന്നു ഉത്തരവ്.
സർക്കാർ ജീവനക്കാർ കസ്റ്റഡിയിലായാൽ 48 മണിക്കൂറിനകം സസ്പെൻഷൻ സുപ്രിംകോടതി
