കൊല്ലം: കുട്ടികൾ കുട്ടികളായി തന്നെ വളരേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് കിംസ് ഹെൽത്ത് കൊല്ലവും സോൾസ് ഓഫ് കൊല്ലം റണ്ണേഴ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച നാലാമത് ‘ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ റൺ’ ശ്രദ്ധേയമായി. ആശ്രാമം നീലാമ്പരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭിന്നശേഷിയുള്ളവരടക്കം അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു.
മത്സരബുദ്ധിക്കപ്പുറം പങ്കാളിത്തവും സന്തോഷവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുക, ബാല്യകാലത്തിന്റെ ഭംഗിയും റോഡ് സുരക്ഷയുടെ പ്രാധാന്യവും ഓർമ്മിപ്പിക്കുക എന്നതായിരുന്നു റണ്ണിന്റെ ലക്ഷ്യം.
റണ്ണിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും ഫിനിഷർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
8 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗം ഫ്ലാഗ്-ഓഫ് മേയർ എ. കെ. ഹഫീസ് നിർവ്വഹിച്ചു. 3 മുതൽ 7 വയസ്സ് വരെയുള്ളവരുടെ വിഭാഗം കിംസ് ഹെൽത്ത് കൊല്ലം സിഒഒ സിനി നായർ, കൊല്ലം ജില്ലാ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്,
മേയർ എ. കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
ഡെക്കാത്‌ലോൺ കൊല്ലം സ്റ്റോർ മാനേജർ ജന്റിൽ ചാണ്ടി എന്നിവർ ചേർന്ന് ഫ്ലാഗ്-ഓഫ് ചെയ്തു.
സിനി നായർ, അഡ്വ. ഡി. ഷൈൻ ദേവ്, ജന്റിൽ ചാണ്ടി, സോൾസ് ഓഫ് കൊല്ലം ഫൗണ്ടർ അഡ്വ. വിജയരാജ്, സെക്രട്ടറി രാജു രാഘവൻ, പ്രസിഡന്റ് പ്രവീൺ പി. കെ., ട്രഷറർ സി. എൽ. ഉണ്ണികൃഷ്ണൻ, ഹാരി ലൈഫ്സ്റ്റെൽ സ്റ്റുഡിയോ എംഡി സിൻ ഹാരിമോൾ തുടങ്ങിയവർ സംസാരിച്ചു
