കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെൻ്റ് കേരള ചാപ്റ്റർ മികച്ച സാമൂഹ്യ പ്രവർത്തന സംഘടനയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയ്ക്ക് ലഭിച്ചു. ആറു പതിറ്റാണ്ടുകാലത്തെ സാമൂഹ്യ, പാരിസ്ഥിതിക രംഗത്തെ പ്രവർത്തനങ്ങൾ മാനിച്ചാണ് പുരസ്കാരം. കലൂർ ഗോകുലം കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച എൻ.ഐ.പി.എം. കേരള ചാപ്റ്റർ വാർഷിക സമ്മേളനത്തിൽ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന് അമ്പതിനായിരം രൂപയും സാക്ഷ്യപത്രവുമടങ്ങിയ പുരസ്കാരം കൈമാറി. എൻ.ഐ.പി.എം. കേരള ചാപ്റ്റർ ചെയർമാൻ ജോൺസൺ മാത്യു, സെക്രട്ടറി ക്ഷേമ സന്ദീപ്, സഹൃദയ ചീഫ് കൺസൾട്ടൻ്റ് തോമസ് കടവൻ എന്നിവർ സന്നിഹിതരായിരുന്നു.