ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെയാണ് യുജിസി നെറ്റ് പരീക്ഷകൾ നടക്കുക. മുൻ രീതിയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനായാണ് ഇപ്രാവശ്യം പരീക്ഷ നടക്കുക. . ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. സിഎസ്‌ഐആർ നെറ്റ് പരീക്ഷയുടെയും തീയതികൾ ഒപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 25 മുതൽ 27 വരെയുള്ള തീയതികളിലാണ് അവ നടക്കുക. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് കൈമാറാനും തീരുമാനിച്ചിരുന്നു.
റദ്ദാക്കിയ നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ
