മുംബൈ: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന പരാതിയില്‍ യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ കേസെടുത്തു.
മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് കേസെടുത്തത്.
പരീക്ഷയെഴുതാതെ സ്പീക്കറുടെ മകള്‍ അഞ്ജലി യുപിഎസ്സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാത്തിയുടെ ട്വീറ്റ്. സംഭവം വിവാദമായതോടെ ഓം ബിര്‍ളയുടെ ബന്ധുവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
2019ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യുപിഎസ്സി പരീക്ഷ വിജയിച്ചതാണെന്നും ധ്രുവ് റാത്തി ട്വീറ്റിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്കി അഞ്ജലിയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായിരുന്നു പരാതി.