കോഴിക്കോട്: യൂത്ത്കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എന്നും കോടതി പറഞ്ഞു. കോഴിക്കോട് കിണാശ്ശേരി മണ്ഡലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഷഹബാസ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതിയുമായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ ഒരു വോട്ടര്‍ പട്ടിക ഇല്ലാതെയാണ് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആർക്കു വേണമെങ്കിലും വോട്ട് രേഖപ്പെടുത്താം എന്നുമായിരുന്നു ഷഹബാസിന്റെ പരാതി.
യൂത്ത്കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കാൻ കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവ്
