തിരുവനന്തപുരം : ദേശീയബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള ഗാന്ധി സ്മാരകനിധി, സാംസ്കാരിക വകുപ്പ്, യുവജനക്ഷേമ വകുപ്പ്, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഉദ്ഘാടനം ചെയ്തു. ദേശീയബാലതരംഗം ചെയർമാൻ മുൻ എംഎൽഎ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ആമുഖപ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് അനാമിക സുമി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ എം. ജഗേന്ദ്രൻ സ്വാഗതവും, കുമാരി. അഭിഷ കൃതജ്ഞതയും പറഞ്ഞു. ചാല സുധാകരൻ, പിന്നണിഗായകൻ പട്ടം സനിത്, ടി. പി. പ്രസാദ്, ആറ്റുകാൽ ശ്രീകണ്ഠൻ, ജയശ്രീ വിനോദിനി, ആര്യ ശ്രീകണ്ഠൻ, ആദിൽ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാസമിതികൾ നേതൃത്വം നൽകിയ സംഗീത വിരുന്നും, നൃത്ത സന്ധ്യയും രണ്ടു ദിവസങ്ങളിലായി നടന്നു.
ദേശീയബാലതരംഗം നവരാത്രി മഹോത്സവം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു
