കൊച്ചി | ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച അഞ്ജലി, സിവിൻ, നോവ സാബു എന്നീ മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും. അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങൾ പുലർച്ചെ ഒന്നരയോടെയും നോവ സാബുവിന്റെ മൃതദേഹം രാത്രി എട്ടരയോടെയും കൊച്ചിയിൽ എത്തിക്കാനാണ് തീരുമാനം.ജർമൻ അംബാസഡറുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനായി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കാൻ കഴിഞ്ഞതും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ സഹായകമായി. മലയാളികളുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം ജർമനിയിൽ പുരോഗമിക്കുകയാണ്.ജർമനിയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്.
ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും
