സിഎംആര്‍എല്‍–എക്സാലോജിക് കേസില്‍ പിണറായി വിജയനെ ‘ഇരുത്തി’പ്പൊരിച്ച് കണ്ണൂര്‍ ഘടകം. വിശാല ജില്ലാകമ്മിറ്റിയോഗത്തിലാണ് പിണറായി വേദിയിലിരിക്കേ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. പിണറായിയുടെ മകള്‍ വീണയ്ക്ക് മാത്രം എന്തിനാണ് പാര്‍ട്ടി സംരക്ഷണം എന്നായിരുന്നു പ്രതിനിധികളില്‍ ചിലര്‍ ഉയര്‍ത്തിയ പ്രധാനചോദ്യം. മാടായി, ശ്രീകണ്ഠാപുരം, പാനൂര്‍ മേഖലകളിലെ അംഗങ്ങളാണ് വിമര്‍ശനം ഉന്നയിച്ചതെന്നാണ് വിവരം.
വീണക്കെതിരായ കേസിനെ പാര്‍ട്ടിക്കെതിരായ അക്രമമെന്ന് ചിത്രീകരിച്ചതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. വീണക്കെതിരെ അന്വേഷണം വന്നപ്പോൾ പാര്‍ട്ടി പ്രസ്താവനയിറക്കിയത് എന്തിനാണ്? കോടിയേരിയുടെയും വിഎസിന്റെയും മക്കള്‍ക്കെതിരെ കേസ് വന്നപ്പോള്‍ അവര്‍ വ്യക്തിപരമായി നേരിടട്ടെ എന്നായിരുന്നു നിലപാട്. വീണയ്ക്ക് മാത്രം എന്തിനാണ് വ്യത്യസ്ത നിലപാടെന്നും ചോദ്യമുയര്‍ന്നു.
വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയില്ലെന്ന് കരുതിയ കണ്ണൂരിലെ കമ്മിറ്റിയില്‍ അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിബി അംഗം കൂടിയായ പിണറായിക്ക് കനത്ത പ്രഹരമായി. പിണറായി നേരിട്ട് പങ്കെടുക്കുന്നതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെട്ടത്. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പിണറായി പരസ്യപ്രസ്താവന നടത്താന്‍ വൈകിയതിനെയും കമ്മിറ്റിയില്‍ വിമര്‍ശമുയര്‍ന്നു.
