ശബരിമല പ്രധാന ഇടത്താവളങ്ങൾ ആയ ഏറ്റുമാനൂർ, തിരുനക്കര, വൈക്കം, കടുത്തരുത്തി ക്ഷേത്രങ്ങളിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തണം….

ശബരിമല മണ്ഡലക്കാലം ആരംഭിക്കാൻ ഇരിക്കെ പ്രധാന ഇടത്താവളങ്ങളിലെ
വിരിവെക്കാൻ മതിയായ സൗകര്യങ്ങൾ , ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ അടിയന്തിര സഹാചര്യത്തിനു വേണ്ട സൗകര്യങ്ങൾ ,ആവശ്യത്തിനു ഡോക്ടർമാർ ,മരുന്നുകൾ പ്രത്യേക വാർഡുകൾ , ഹോട്ടലുകളിലെ വില വിരങ്ങൾ , ഭക്ഷണത്തിൻ്റെ ഗുണ നിലവാരം , KSRTC യാത്ര സൗകര്യങ്ങൾ തുടങ്ങി മുഴുവൻ വിഷയങ്ങളിലും യോഗങ്ങൾ നടത്തി ഉറപ്പുവരുത്താൻ ദേവസ്വം ബോർഡും , വകുപ്പുകളും തയ്യാറാവണം എന്ന് BJP വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാൽ ആവശ്യപ്പെട്ടു. കേവലം യോഗങ്ങൾ നടത്തിയാൽ മാത്രം പോരാ മതിയായ സൗകര്യങ്ങളും ശുചിത്വവും ഉറപ്പുവരുത്തണം എന്നും ലിജിൻലാൽ ആവശ്യപ്പെട്ടു. യോഗങ്ങളിൽ കലാകാലങ്ങളായി മണ്ഡലകാലത്ത് സേവനങ്ങൾ നൽകുന്ന സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല എന്നത് ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *