ഇൻഡ്യാ ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥൻമാരായ നേതാക്കളായിരിന്നു മഹാത്മാഗാന്ധിജിയും ഡോ. റാം മനോഹർ ലോഹ്യയും ,ഡോ . ജയപ്രകാശ് നാരായണനും എന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. എ . നീലലോഹിതദാസ് പറഞ്ഞു . ഗാന്ധിജി ,ലോഹ്യ , ജെ പി പക്ഷാചരണം ഉച്ചക്കടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരിന്നു അദ്ദേഹം. രാഷ്ട്രീയം അധികാരം നേടാനുള്ള ഉപാധി മാത്രമല്ല, രാഷ്ട്ര പുനർ നിർമ്മാണത്തിനും സാമൂഹിക നീതിയ്ക്കും , പരിവർത്തനത്തിനും, പുരോഗമനത്തിനും കുടിയുള്ളതാണെന്നു നമ്മെ പഠിപ്പിച്ച മഹത് വ്യക്തികൾ ആയിരിന്നു അവർ എന്നും തുടർന്ന് പറയുകയുണ്ടായി . രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു അധ്യക്ഷം വഹിച്ച യോഗത്തിൽ പരശുവയ്ക്കൽ രാജേന്ദ്രൻ , വിഴിഞ്ഞം ജയകുമാർ, അഡ്വ. ജി. മുരളീധരൻ, പുല്ലുവിള വിൻസൻ്റ് ,റ്റി . വിജയൻ,അരുമാനൂർ മുരുകൻ, എ. തിങ്കൾ ഗോപകുമാർ , വി . രത്നരാജ്, വട്ടവിള രാജൻ തുടങ്ങിയവർ സംസാരിച്ചു
പക്ഷാചരണം
