വൈക്കം: വൈക്കത്തഷ്ടമിയുടെ കേളികൊട്ട് ഉയരുകയായി. പ്രൗഢിയാർന്ന എഴുന്നള്ളിപ്പുകളും മേള പെരുക്കവും സംഗീതവും നൃത്തവും സാക്ഷാൽ നടരാജമൂർത്തിയുടെ സന്നിധാനത്ത് അരങ്ങേറും.
വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നാളെ ( 14- 10 – 26) ക്ഷേത്രകലവറയിൽ നടക്കും.രാവിലെ 8.45നും 10.45നും ഇടയിലാണ് കോപ്പു തൂക്കൽ .ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ അഷ്ടമിയുൽസവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെ സന്ധ്യ വേലയുടെ ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര ഭരണാധികാരി ഏറ്റുവാങ്ങിയതായി വിശ്വാസം.
പുള്ളി സന്ധ്യവേല ഒക്ടോ. 17 ന് ആരംഭിക്കും.
പുളളി സന്ധ്യ വേല ഒക്ടോബർ 17ന് തുടങ്ങും. ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടക്കുന്ന പുള്ളി സന്ധ്യ വേല 19, 21 23 തീയതികളിലും ഉണ്ടാവും.
മുഖ സന്ധ്യ വേലയുടെ കോപ്പുതുക്കൽ ഒക്ടോ. 24 ന്
മുഖ സന്ധ്യ വേലയുടെ കോപ്പുതുക്കൽ ഒക്ടോബർ 24ന് രാവിലെ 8 നും 10നും ഇടയിൽ നടക്കും. ഒക്ടോ. 25 മുതൽ 28 വരെ .തുടർച്ചയായി നാലു ദിവസം നടത്തുന്ന ചടങ്ങാണ് മുഖ സന്ധ്യ വേല .
സമൂഹങ്ങളുടെ സന്ധ്യ വേല നവം. 15ന് തുടങ്ങും.
സമൂഹങ്ങളുടെ സന്ധ്യ വേല നവംബർ15 ന് തുടങ്ങും. നവം. ബർ 15ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണ സമർപ്പണവും നടക്കും.നവം 17 ന് തെലുങ്ക് – കന്നട സമൂഹം ത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണവും 18 ന് തമിഴ് വിശ്വബ്രഹ്മസമാജം സന്ധ്യ വേല നവം.19 ന് സമൂഹ സന്ധ്യ വേലയുടെ സമാപനമായി വടയാർ സമൂഹത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണ സമർപ്പണവും നടക്കും.
അഷ്ടമിയുടെ കോപ്പു തൂക്കൽ നവം 18 ന്
വൈക്ക ത്തഷ്ടമിയുടെ കോപ്പു തൂക്കൽ നവം.18 ന് രാവിലെ 8.30 നും 10.30നും ഇടയിലാണ്.
കൊടിയേറ്ററിയിപ്പ് നവം.19 ന്
നവം.19 ന് പന്തീരടി പൂജക്ക് ശേഷം രാവിലെ 8ന് അവകാശിയായ മൂസത് ചമയങ്ങളില്ലാത്ത ആന പുറത്തെഴുന്നള്ളി പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലും എത്തി കൊടിയേറ്റ് അറിയിക്കും.
കുലവാഴ പുറപ്പാട് നവം: 19 ന്
വൈക്കം ടൗണിലെ സംയുക്ത എൻ എസ് .എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ നവം.19 ന് വൈകിട്ട് 4 ന് പുഴ വായിക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കുലവാഴ പുറപ്പാട് 6.30 ന് ക്ഷേത്രത്തിൽ എത്തിചേരും.
വൈക്കത്തഷ്ടമിക്ക് നവം.20ന് കൊടികയറും.
പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് നവംബർ 20 ന് രാവിലെ 6.30നും 8.15 നും ഇടയിൽ കൊടികയറും. തുടർന്ന് കെടാവിളക്കിലെ ദീപ പ്രകാശനവും കലാമണ്ഡപത്തിലെ ദീപ പ്രകാശനവും നടത്തും .
വൈക്കത്തഷ്ടമി ഡിസം . 1ന്
വൈക്കത്തഷ്ടമി ഡിസം1നാണ്. പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം. 10.30 ന് അഷ്ടമി പ്രാതൽ രാത്രി 10 ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയും നടക്കും.
വൈക്കത്ത് ആറാട്ട് ഡിസം. 2ന്
വൈക്കം ക്ഷേത്രത്തിൽ ആറാട്ടെഴുന്നളളിപ്പ് ഡിസം2ന് വൈകിട്ട് 5 നാണ് . രാത്രി 10 ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്കും നടക്കും.
