വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ ഭാഗമായി അദാനി ഫൌണ്ടേഷൻ വിഴിഞ്ഞത്തിനു കീഴിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. 2022 മുതൽ അദാനി ഫൗണ്ടേഷന് കീഴിൽ വിവിധ ബാച്ചുകളിലായി തയ്യൽ പരിശീലനം പൂർത്തിയാക്കിയവരാണ് മുക്കോല സി എസ് ആർ ഓഫീസിൽ ഒത്തുകൂടിയത്. പ്രസ്തുത സൗഹൃദ കൂട്ടായ്മ അദാനി ഫൗണ്ടേഷൻ സി എസ് ആർ മേധാവി സെബാസ്റ്റ്യൻ ബ്രിട്ടോ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ മുൻകാലങ്ങളിൽ തയ്യൽ പരിശീലനം നേടിയവർ നിലവിൽ അവരുടെ തൊഴിലിനെ കുറിച്ചും അതുപോലെ തയ്യൽ പരിശീലനം അവരുടെ ജീവിതത്തിൽ വരുമാനമുണ്ടാക്കാൻ സ്വാദീനിച്ചതിനെ കുറിച്ചും വിവരിച്ചു.
തുടർന്ന് അവസാന ബാച്ചുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അദാനി വിഴിഞ്ഞം സി എസ് ആർ അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ രാകേഷ്, സീനിയർ പ്രൊജക്റ്റ് ഓഫീസർമാരായ സ്റ്റീഫൻ വിനോദ്, ജോർജ് സെൻ പി റ്റി എന്നിവർ നിർവഹിച്ചു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു..
