സുപ്രീംകോടതിയിലേക്ക് ‘ഇൻഡ്യ’ മാർച്ച് ആരംഭിച്ചു; കാണാൻ അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ച് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം പിമാരും പ്രത്യേകം സജ്ജമാക്കിയ മൂന്ന് ബസിലാണ് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.

പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേതാക്കൾക്കൊപ്പം വലിയ തോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ട്.

അതേസമയം നിയമപ്രകാരം സുപ്രീം കോടതിയെ സമീപിച്ചാൽ ഏത് പരാതിയും പരിഗണിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, പ്രതിപക്ഷ നേതാക്കൾക്ക് സന്ദർശന അനുമതി നിഷേധിച്ചിരുന്നു. കോടതി പരിഗണിക്കുന്ന വിഷയത്തിൽ പ്രതിപക്ഷ നേതാക്കളെ പ്രത്യേകം കണ്ട് നിവേദനം വാങ്ങുന്നത് ഉചിതമാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *