ചോദ്യത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ

ചെങ്ങന്നൂർ ഇഡി തുടർ നപടികൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത പിണറായി പുറത്ത് നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും ചോദിച്ചു. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു സംഭവം. സിഎംആർഎൽ – എക്‌സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Governmentപിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനും മകൾ ടി വീണയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം. സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വീണയുടെ ഭർത്താവായ മുൻമന്ത്രി പിഎ മുഹമ്മദ് റിയാസ് എംഎൽഎ കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *