ഹോർമുസ് കടലിടുക്കിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വിഡിയോയും ഇറാൻ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന എംക്യു 9 ഡ്രോൺ വെടിവച്ചിട്ടതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സർവേ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ പിടിച്ചെടുത്തത് ഈ അന്തർവാഹിനി ആണോ എന്നു വ്യക്തമല്ല. തകരാറിലായ ഡ്രോൺ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാന ആയുധങ്ങൾ വഹിച്ചിരുന്നില്ലെന്നും പെന്റഗൺ വക്താവ് പറഞ്ഞു. യുഎസ് യുദ്ധക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് തങ്ങളുടെ സൈന്യം അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
യുദ്ധം ശക്തം, കരയിലും കടലിലും ഇറാന് മേൽകൈഅമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി ഇറാൻ പിടിച്ചെടുത്തു
