മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്‌നോളജിയിൽ ഫ്രഷേഴ്സ് ഡേ 2026 ആഘോഷിച്ചു

കാട്ടാക്കട: മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ ഫ്രഷേഴ്സ് ഡേ 2026 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 7ന് കള്ളിക്കാട് ദീപ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി.
കോളേജ് വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കോളേജ് ചെയർപേഴ്സണും മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ട്രസ്റ്റ് പ്രസിഡന്റുമായ ശ്രീമതി ഡോ. ജിജി ജോസഫ് സ്വാഗത പ്രസംഗം നടത്തി.
ഡോ. ഷൈജു ഡേവിഡ് ആൽഫി അധ്യക്ഷത വഹിച്ചു. സി-ഡിറ്റ് ഡയറക്ടറും എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി മുൻ ഡയറക്ടറുമായ ശ്രീ (ഡോ.) എം. അബ്ദുൽ റഹിമാൻ പ്രോഗ്രാം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.ഇതോടൊപ്പം ഹെലൻസ് ഹോസ്പിറ്റലിൽ സജീകരിച്ച പുതിയ ലാബിന്റെ ഉൽഘാടനവും നിർവഹിച്ചു അലക്സ് ജെയിംസ്, അഡ്വ. റിത്വിക് ജി. ഹരി, ഡോ. ജ്യോതിക സുഭാഷ്, പ്രിൻസിപ്പൽ ഗായത്രി എ.എം., അഡ്മിനിസ്ട്രേറ്റർ പ്രിയ ജി., എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
പുതുതായി കോളേജിലെത്തിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതിനും അവരുടെ പുതിയ അക്കാദമിക് ജീവിതത്തിന് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതിനുമുള്ള വേദിയായി ഫ്രഷേഴ്സ് ഡേ മാറി.
മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി മാനേജിംഗ് ഡയറക്ടറും മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ഡോ. ജ്യോതിഷ് സുഭാഷ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *